അനുസ്മരണവും നൃത്തവും

Friday 07 November 2025 1:38 AM IST

തൃപ്പൂണിത്തുറ: അന്തരിച്ച നർത്തകരും നൃത്താദ്ധ്യാപകരും ആയിരുന്ന ആർ.എൽ.വി ഷിബു, അനിൽകുമാർ, സുനിൽ അരൂർ, അനിഷ്, ബേബി മാത്യു, സാലി എന്നിവരുടെ സ്മരണാർത്ഥം ലായം കൂത്തമ്പലത്തിൽ അനുസ്മരണ പരിപാടികളും നൃത്താർച്ചനയും നടന്നു. ആർ. എൽ. വി ഷിബുവിന്റെ കുടുംബത്തിനായി സ്വരൂപിച്ച 2 ലക്ഷം രൂപയുടെ സഹായ ധനം വേദിയിൽ കൈമാറി. ലായം കൂത്തമ്പലത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ആർ.എൽ.വി. കോളേജ് പ്രിൻസിപ്പൽ രാജലക്ഷ്മി അദ്ധ്യക്ഷയായി. മുൻ നൃത്ത വിഭാഗം മേധാവി കലാക്ഷേത്ര വിലാസിനി,​ അദ്ധ്യാപകരായ ലളിത, ഗോപാലകൃഷ്ണൻ, ദേവി, സിനിമാ താരങ്ങളായ ദേവി ചന്ദന, സ്നേഹ ശ്രീകുമാർ എന്നിവർ സംസാരിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താർച്ചനയും നടന്നു.