ആത്മ കിസാൻ ഗോസ്തി
Friday 07 November 2025 12:39 AM IST
കാക്കനാട്: കളമശ്ശേരി ബ്ലോക്കിൽ തൃക്കാക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ആത്മ കിസാൻ ഗോസ്തി പരിപാടി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്നു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.ജി.ദിനൂപ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ആത്മ എറണാകുളം ജില്ലാ പ്രോജക്ട് ഡയറക്ടർ ഇന്ദു പി.നായർ നിർവ്വഹിച്ചു. ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസർ മാത്യു, ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ വിധു വിജോയി, തൃക്കാക്കര കൃഷി ഓഫീസർ ശില്പ വർക്കി, ഫാൻസി പരമേശ്വരൻ, കെ.എസ്.ബാബു, പി.എസ്.സലി മോൻ എന്നിവർ സംസാരിച്ചു. കർഷക സെമിനാറുകൾ, പ്രദർശന വിപണന സ്റ്റാളുകൾ, കാർഷിക ക്വിസ് എന്നിവ നടത്തി.