വേണ്ട കപ്പ് ഫുട്ബാൾ
Friday 07 November 2025 1:40 AM IST
കൊച്ചി: ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്‌ട് വേണ്ട സംഘടിപ്പിക്കുന്ന 'വേണ്ട കപ്പ് 2025 ' ഫുട്‌ബാൾ ടൂർണമെന്റ് എറണാകുളം റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ ആരംഭിച്ചു. ലഹരിക്കെതിരെ സംഘടിപ്പിക്കുന്നതാണ് മത്സരം. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജി ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എൻ. സുധീർ, കസ്‌റ്റംസ്, ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ എസ്.എ മധു, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 14 വരെ നീളുന്ന സെൻട്രൽ സോൺ ടൂർണമെന്റിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 20 വീതം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കുന്നുണ്ട്.