രാജ്യ പുരോഗതി പൂർണമാകാൻ വികസനം എല്ലാ മേഖലകളിലും എത്തണം: ഗവർണർ

Friday 07 November 2025 12:32 AM IST
കോ​ഴി​ക്കോ​ട് ​ഈ​സ്റ്റ്‌​ഹി​ൽ​ ​സ​ർ​ക്കാ​ർ​ ​യൂ​ത്ത് ​ഹോ​സ്റ്റ​ലി​ൽ​ ​ന​ട​ന്ന​ ​ഗോ​ത്ര​വ​ർ​ഗ​ ​യു​വ​ജ​ന​ ​സാം​സ്കാ​രി​ക​ ​വി​നി​മ​യ​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രു​മാ​യി​ ​കു​ശ​ലാ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്നു. ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: വികസനം എല്ലാ മേഖലകളിലും എത്തുമ്പോഴേ രാജ്യത്തിന്റെ പുരോഗതി പൂർണമാവുകയുള്ളൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കോഴിക്കോട് മേരാ യുവഭാരത് സംഘടിപ്പിച്ച പട്ടികവർഗ യുവജന സംസ്‌കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷ. അതതു പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് യുവജനങ്ങളായിരിക്കണം. പിന്നാക്ക മേഖലകളിലെ ഗോത്രവർഗ യുവജനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വികസന പ്രവർത്തനങ്ങൾ, സംസ്‌കാരം, പാരമ്പര്യം, ജീവിത ശൈലികൾ എന്നിവ നേരിൽ കണ്ട് മനസിലാക്കാനും രാഷ്ട്ര നിർമാണ പാരിപാടികളെക്കുറിച്ചറിയാനും ഇത്തരം പരിപാടിയിലൂടെ സാധിക്കുമെന്നും ഗവർണർ പറഞ്ഞു. എം.കെ രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, മേരാ യുവഭാരത് സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എൻ.എസ് വെങ്കിടേശ്വരൻ, ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, മേരാ ഭാരത് ജില്ല ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ് തുടങ്ങിയവർ പങ്കെടുത്തു.