ജെയിംസ് വളപ്പിലയ്ക്ക് ബിസിനസ് ഐക്കൺ പുരസ്‌കാരം
Friday 07 November 2025 12:56 AM IST
തൃശൂർ: ബിസിനസ് നെറ്റ്‌വർക്കിംഗ് ഇന്റർനാഷണൽ (ബി.എൻ.ഐ) തൃശൂരിൽ നടത്തിയ എമർജിംഗ് തൃശൂർ കോൺക്ലേവിൽ വളപ്പില കമ്യൂണിക്കേഷൻസ് ഡയറക്ടറും വ്യവസായപ്രമുഖനുമായ ജെയിംസ് വളപ്പിലയെ ബിസിനസ് ഐക്കൺ പുരസ്‌കാരം നൽകി ആദരിച്ചു. മേയർ എം.കെ.വർഗീസും ബെസ്റ്റിൻ ജോയിയും ചേർന്നര പുരസ്‌കാരം കൈമാറി. ബി.എൻ.ഐ എക്‌സിക്യുട്ടിവ് ഡയറക്ടർ ബെസ്റ്റിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. പരസ്യമേഖലയിലെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് കഴിഞ്ഞ 28 വർഷമായി കേരളത്തിലെ മികച്ച പരസ്യ ഏജൻസിയുമായി മുൻപന്തിയിൽ നിൽക്കുന്ന ബിസിനസ് മേഖലയിലെ മാതൃകാ വ്യക്തിത്വമാണ് ജെയിംസ് വളപ്പിലയെന്ന് എം.കെ വർഗീസ് പറഞ്ഞു. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ ബി.എൻ.ഐ വലിയ പങ്ക് വഹിക്കുന്നുവെന്ന് ജെയിംസ് വളപ്പില പറഞ്ഞു.