കുടുംബ സഹായ ഫണ്ട് വിതരണം
Friday 07 November 2025 12:07 AM IST
കോന്നി : കേരള അയൺ ആൻഡ് ഫാബ്രിക്കേഷൻസ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കുടുംബസഹായ ഫണ്ട് വിതരണം ആന്റോ ആന്റണി.എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഷാജി ചാമയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആനി സാബു, മാത്യു വർഗീസ്, അർച്ചന, സുലേഖ വി.നായർ, എസ്.ദേവരാജൻ, ജോൺ വർഗീസ്, എൻ.മധു, ബിജോയി വർഗീസ്, ശ്രീകുമാർ, ഷാബു എം.സാലി എന്നിവർ സംസാരിച്ചു.