മാതൃ വനിതാസമ്മേളനം

Thursday 06 November 2025 11:14 PM IST
പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹ മഹാ യാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃ വനിതാ സമ്മേളനം മുൻ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു

കാരയ്ക്കാട്: പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ നവംബർ 17 മുതൽ 28വരെ നടക്കുന്ന നവഗ്രഹ മഹാ യാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃ വനിതാ സമ്മേളനം മുൻ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. മാതൃസഭാ പ്രസിഡന്റ് മിനിഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ റ്റി.കെ. ഇന്ദ്രജിത്ത് യാഗ വിശദീകരണം നടത്തി. ചടങ്ങിൽ സൗമ്യ സുരേന്ദ്രൻ, ലതാമ്മ എന്നിവരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. ബിൻസി റജി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.രാധാഭായി, വാർഡ് മെമ്പർ അനു, വിവിധ സാമുദായിക സംഘടനകളേയും ക്ഷേത്രങ്ങളേയും പ്രതിനിധീകരിച്ച് വനിതാ നേതാക്കളായ ജ്യോതി വർമ്മ, പ്രസന്ന നടരാജൻ, ഷീലാ പോറ്റി, ദീപാ ഉണ്ണികൃഷ്ണൻ, സുജ ബിനു, ഷീല ടീച്ചർ, സ്മിതാ ജയൻ, അമ്മിണി ടീച്ചർ, വിനീതാ അനിൽ, ശോഭാ ഷാജി, ഉഷാ സതീഷ്, ശ്രീലത, മിനി അജയൻ എന്നിവർ പ്രസംഗിച്ചു. മാതൃസഭാ സെക്രട്ടറി സജിതാ രത്നകുമാർ സ്വാഗതവും കൺവീനർ ബിനി സുധീഷ് നന്ദിയും പറഞ്ഞു.