ലാബ് ഉദ്ഘാടനം
Friday 07 November 2025 1:16 AM IST
പാലക്കാട്: കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഗ്രാന്റ് പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബിന്റെ നവീകരണം പൂർത്തിയാക്കിയത്. പരിപാടിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ രമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. കൊടുവായൂർ സി.എച്ച്.സി സൂപ്രണ്ട് എം.ഹസീന, മറ്റു ഡോക്ടറുമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.