ആർ. ശങ്കർ സ്‌മാരക അവാർഡുകൾ നൽകി

Friday 07 November 2025 3:26 AM IST

ന്യൂഡൽഹി: ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 53-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്‌തു. ന്യൂഡൽഹി കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ യൂണിയൻ ഓഫ് ബാക്ക്‌വാർഡ് ക്ളാസസ് (എൻ.യു.ബി.സി) പ്രസിഡന്റും മുൻ എം.പിയുമായ ഡി.പി.യാദവ് മുഖ്യാതിഥിയായിരുന്നു.

ഡൽഹി എസ്.എൻ.ഡി.പി യൂണിയൻ ഡയറക്‌ടർ എം.കെ. അനിൽ കുമാറിന് ആർ.ശങ്കർ പ്രവാസി അവാർഡും വിദ്യാഭ്യാസ വിചക്ഷണൻ ഡോ. എം. ശാർങ്ധരന് ആർ. ശങ്കർ മെമ്മോറിയൽ ലിറ്റററി അവാർഡും സുജാ രാജേന്ദ്രന് തലശേരി സുധാകർജി മെമ്മോറിയൽ ആർ.ശങ്കർ അവാർഡും അജിത സദാനന്ദന് ആർ.ശങ്കർ മെമ്മോറിയൽ വിമൻസ് ലീഡർഷിപ്പ് അവാർഡും ഡി.പി.യാദവ് വിതരണം ചെയ്‌തു. ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.സുവർണ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ശാർങധരൻ ആർ.ശങ്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ വർക്കല എസ്.ആർ.ഷാജി, ട്രസ്റ്റ് സീനിയർ വൈസ്ചെയർമാൻ എസ്.സതീശൻ, സെക്രട്ടറി ജനറൽ പി.എസ്.ബാബുറാം, ജനറൽ സെക്രട്ടറി കെ.എസ്.ശിവരാജൻ, ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീനാബാബുറാം, ഡൽഹി എസ്.എൻ.ഡി.പി യണിയൻ പ്രസിഡന്റ് ടി.എസ്.അനിൽ എന്നിവർ സംസാരിച്ചു.