കേരള സർവകലാശാല
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്,ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ബി.എ,ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി പുനക്രമീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്.സി,ബി.കോം,ബി.ബി.എ,ബി.സി.എ,ബി.പി.എ, ബി.എം.എസ്,ബി.എസ്.ഡബ്ള്യൂ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡിസംബർ 9ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്സി/ബികോം പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിറിംഗ് ഏഴാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധികരിച്ചു.
കേരളസർവകലാശാല 2023 & 2024 വർഷങ്ങളിലെ ശ്രീ നാരായണ ഗുരു എൻഡോവ്‌മെന്റ്റ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും വിജ്ഞാപനത്തിലുണ്ട്.ഡിസംബർ 20 ന് മുൻപായി അപേക്ഷിക്കണം.വെബ്സൈറ്റ് www.keralauniversity.ac.in