ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂടിക്കാഴ്ച്ച നടത്തി

Thursday 06 November 2025 11:48 PM IST

കൈറോ: ഈജിപ്ത് ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി. സ്‌കോളർഷിപ്പുകൾ, പരസ്പര വിനിമയങ്ങൾ എന്നിവ ചർച്ച ചെയ്തു. മത, വിദ്യാഭ്യാസ, സാംസ്‌കാരിക, വിനിമയ രംഗത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും സംസാരിച്ചു.

മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന ഈജിപ്ത് പര്യടനം പൂർത്തിയാക്കി ഡോ.നദ്‌വി ഇന്ന് നാട്ടിൽ തിരിച്ചെത്തും.