പി.എസ്.സി അറിയിപ്പുകൾ

Friday 07 November 2025 12:47 AM IST

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി- കാറ്റഗറി നമ്പർ 604/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

 കേരള ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 96/2025) തസ്തികയിലേക്ക് 14ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മിക്സിംഗ് യാർഡ് സൂപ്പർവൈസർ (കാറ്റഗറി നമ്പർ 40/2024),വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 83/2024),കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 329/2024),സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 386/2024),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്ലീം) (കാറ്റഗറി നമ്പർ 448/2024),എൻ.സി.സി വകുപ്പിൽ എയ്‌റോമോഡല്ലിംഗ് ഹെൽപ്പർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 526/2024) തസ്തികകളിലേക്ക് 15ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 417/2024, 418/2024, 745/2024) തസ്തികകളിലേക്ക് 17ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 വിവിധ ജില്ലകളിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിങ്) വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 032/2025), കെ.സി.എം.എം.എഫ് ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 101/2025, 102/2025) തസ്തികയിലേക്ക് 19ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ മാറ്റിവച്ചു

 24,25 തീയതികളിൽ നടത്താനിരുന്ന കേരള ജനറൽ സർവീസിലേയും കേരള വാട്ടർ അതോറിട്ടിയിലേയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കുവേണ്ടിയുള്ള (സ്‌പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2025) വകുപ്പുതല പരീക്ഷ മാറ്റിവച്ചു.പുതുക്കിയ തീയതി,പരീക്ഷാ കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും.

 ഡിസംബർ 1ന് നടത്താനിരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം വഴി ലാബ് അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും,കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റുമാരായി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹതാ നിർണയ പരീക്ഷ (ലാബ് അസിസ്റ്റന്റ് ടെസ്റ്റ്) (കാറ്റഗറി നമ്പർ 175/2025) മാറ്റിവച്ചു.പുതുക്കിയ തീയതി, പരീക്ഷാ കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും.