എം.ജി സർവകലാശാലാ വാർത്തകൾ

Friday 07 November 2025 12:49 AM IST

പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ അറബിക് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്,2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷയ്ക്ക് അപേക്ഷിക്കാം മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിംഗ്,ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം.സി.എ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 25 വരെ അപേക്ഷിക്കാം. പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ എം.എഫ്.എ (2024 അഡ്മിഷൻ റഗുലർ) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 19 മുതൽ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കും.