നിഷ്പക്ഷ അന്വേഷണം നടത്തണം

Friday 07 November 2025 12:08 AM IST
ജി. ദേവരാജൻ

കൊല്ലം: വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും നടന്ന വലിയ ക്രമക്കേടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഗുരുതരമായ സ്വഭാവമുള്ളതും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഹൃദയഭാഗത്ത് തന്നെ പ്രഹരിക്കുന്നതുമാണ്. ഇത്തരം കൃത്രിമങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുകയും ഒരു വ്യക്തി, ഒരു വോട്ട് എന്ന സമത്വത്തിന്റെയും നീതിയുടെയും മൂലക്കല്ലായ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിശബ്ദത വളരെയധികം ആശങ്കാജനകമാണെന്ന് മാത്രമല്ല, കമ്മഷന്റെ നിഷ്പക്ഷതയെപ്പറ്റി ചോദ്യങ്ങളും ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.