ലോഗോ, പോസ്റ്റർ പ്രകാശനം
Friday 07 November 2025 12:09 AM IST
ചവറ: ചവറയിൽ 11 മുതൽ 14 വരെ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചവറ ഗവ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആയിഷ ആനടിയിൽ ലോഗോ പ്രകാശനം ചെയ്തു. കലോത്സവ പോസ്റ്റർ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത നിർവ്വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത വിഷ്ണു വി.ചവറയെ ചടങ്ങിൽ ആദരിച്ചു. പബ്ലിസിറ്റി ചെയർമാൻ മല്ലയിൽ അബ്ദുൽ സമദ്, ജനറൽ കൺവീനർ അർച്ചന, ജോയിന്റ് കൺവീനർ എലിസബത്ത് ഉമ്മൻ, പി.ടി.എ പ്രസിഡന്റ് അജന്ത, പി.വത്സ, റോജ മാർക്കോസ്, പബ്ലിസിറ്റി കൺവീനർ രാജ് ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു.