ആർ.പി പുത്തൂർ അനുസ്മരണം ഇന്ന്
Friday 07 November 2025 12:11 AM IST
കൊല്ലം: ആർ.പി പുത്തൂർ ഫൗണ്ടേഷനും തരംഗിണി ആർട്സ് ക്ളബ്, സിദ്ധാർത്ഥ ഫൗണ്ടേഷൻ, എം.വി.ദേവൻ കലാഗ്രാമം എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ കാഥികൻ ആർ.പി പുത്തൂരിന്റെ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 6ന് കൊല്ലം ശാസ്താംപൊയ്കയിൽ നടക്കുന്ന പരിപാടി സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തരംഗിണി പ്രസിഡന്റ് ബിജു സത്യപാൽ അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സജിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. കാഥികൻ വി.വി.ജോസ് കല്ലട, എ. ഷെമീർ, സക്കീർ ഹുസൈൻ, വിനോദ് ചാക്കോ, കെ.നാരായണ സ്വാമി, ലീലാകൃഷ്ണൻ, ബാബുജി ശാസ്താംപൊയ്ക എന്നിവർ സംസാരിക്കും.