ശബരിമല സ്വർണക്കൊള്ള, മുൻ തിരുവാഭരണ കമ്മിഷണർ അറസ്റ്റിൽ

Friday 07 November 2025 12:11 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിൽ ഏഴാം പ്രതിയാണ് കൊല്ലം ചവറ സ്വദേശിയായ ബൈജു. സ്വർണക്കൊള്ള കേസിലെ നാലാമത്തെ അറസ്റ്റാണിത്.

ശ്രീകാര്യം പാങ്ങാപ്പാറയിലെ ഫ്ളാ​റ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബൈജുവിനെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്ര് രേഖപ്പെടുത്തിയത്. നേരത്തെ സ്വർണപ്പാളി ചെമ്പാക്കിയെന്ന് റിപ്പോർട്ട് നൽകിയ ശബരിമലയിലെ മുൻ അഡ്മിനിസ്ട്രേ​റ്റീവ് ഓഫീസർ മുരാരിബാബു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ദേവസ്വം ബോർഡിൽ സ്വർണം അടക്കമുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ഉത്തരവാദിത്വം തിരുവാഭരണ കമ്മിഷണർക്കാണ്. 2019 ജൂലായ് 19ന് ശില്പപാളികൾ അഴിച്ച് സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സന്നിധാനത്ത് ബൈജു ഉണ്ടായിരുന്നെങ്കിലും ഹാജരായില്ല. സ്വർണത്തിന്റെ അളവും തൂക്കവും രേഖപ്പെടുത്താൻ ഗോൾഡ് സ്മിത്തിനെ എത്തിച്ചുമില്ല. മുഖ്യപ്രതികളുടെ ആസൂത്രണത്തിൽ മനഃപൂർവം വിട്ടുനിന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇതിലെ ദുരൂഹത ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു.

 കട്ടിളപ്പാളി തരിമറിയിലും പങ്ക്

കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപാടുകളെ കുറിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. 2019ൽ തന്നെയാണ് ബൈജു വിരമിച്ചത്. 2019ൽ ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ട മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയേയും ഉടൻ കസ്റ്റഡിയിലെടുത്തേക്കും. കഴിഞ്ഞ ദിവസം ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ച തരത്തിലുള്ള ഗൂഡാലോചന കണ്ടെത്താൻ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​:​ ​ശ​ബ​രി​മല സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ​ ​വ്യാ​പ്തി​ ​കൂ​ടും

​ ​മു​രാ​രി​ ​ബാ​ബു​വി​നെ​യും​ ​സു​ധീ​ഷി​നെ​യും​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളി​ൽ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തോ​ടെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ​ ​വ്യാ​പ്തി​ ​ഇ​നി​യും​ ​ഉ​യ​ർ​ന്നേ​ക്കും.​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തോ​ടെ​ ​ന​ഷ്ട​മാ​യ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്ക് ​വെ​ളി​പ്പെ​ടും.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​സ്.​ഐ.​ടി​ ​സ​ന്നി​ധാ​ന​ത്തെ​ത്തി​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​ര​ണ്ടു​ദി​വ​സ​മാ​യാ​യി​രു​ന്നു​ ​തെ​ളി​വെ​ടു​പ്പ്.​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ​ ​സൈ​ഡ് ​പി​ല്ല​ർ​ ​പാ​ളി​ക​ളു​ടെ​ ​തൂ​ക്കം,​ 2019​ൽ​ ​ഘ​ടി​പ്പി​ച്ച​ ​ക​ട്ടി​ള​പ്പാ​ളി​ക​ളു​ടെ​ ​തൂ​ക്കം,​ ​പോ​റ്റി​ക്ക് ​കൈ​മാ​റി​യി​ട്ടി​ല്ലാ​ത്ത​ ​ക്ഷേ​ത്ര​ഭാ​ഗ​ത്തെ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​സാ​മ്പി​ളു​ക​ൾ,​ ​മ​റ്റി​ട​ങ്ങ​ളി​ലെ​ ​സാ​മ്പി​ളു​ക​ൾ,​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലേ​യും​ ​ക​ട്ടി​ള​ക​ളി​ലേ​യും​ ​ചെ​മ്പു​പാ​ളി​ക​ളു​ടെ​ ​സാ​മ്പി​ളു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​ശേ​ഖ​രി​ച്ചു.

നി​ല​വി​ൽ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​യും​ ​ശ്രീ​കോ​വി​ലി​ലെ​ ​ക​ട്ടി​ള​യി​ലെ​യും​ ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​തി​ന് ​ര​ണ്ട് ​കേ​സു​ക​ളാ​ണു​ള്ള​ത്.​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ​ ​ഗൂ​ഢാ​ലോ​ച​ന​യും​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ ​കേ​സി​ൽ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യി​ൽ​ ​നി​ന്ന് ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​എ​സ്.​ഐ.​ടി​ക്ക് ​ല​ഭി​ച്ചി​ട്ടു​ണ്ട്. ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​അ​ന്യ​സം​സ്ഥാ​ന​ത്ത് ​മു​റി​ച്ചു​വി​റ്റ​ ​ശേ​ഷം​ ​ചെ​മ്പി​ൽ​ ​പു​തി​യ​ ​പാ​ളി​യു​ണ്ടാ​ക്കി​ ​സ്വ​ർ​ണം​ ​പൂ​ശി​ ​തി​രി​ച്ചെ​ത്തി​ച്ചെ​ന്ന് ​എ​സ്.​ഐ.​ടി​ ​സം​ശ​യി​ക്കു​ന്നു.​ ​ഇ​ക്കാ​ര്യം​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​ഉ​റ​പ്പി​ക്കാ​നാ​കും.​ ​അ​തി​നി​ടെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​പോ​റ്റി​ക്ക് ​കൈ​മാ​റി​യ​ ​സ​മ​യ​ത്തെ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നും​ ​നീ​ക്കം​ ​തു​ട​ങ്ങി.

ശ്രീ​കോ​വി​ൽ​ ​വാ​തി​ലി​ൽ​ ​നി​ന്ന് ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​മു​രാ​രി​ ​ബാ​ബു​വി​നെ​യും​ ​സു​ധീ​ഷ് ​കു​മാ​റി​നെ​യും​ ​എ​സ്.​ഐ.​ടി​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​മു​രാ​രി​ ​ബാ​ബു​ ​ന​ൽ​കി​യ​ ​ജാ​മ്യാ​പേ​ക്ഷ​ ​കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്‌​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​ജ​യ​ശ്രീ​യും​ ​പ​ത്ത​നം​തി​ട്ട​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​മു​ൻ​‌​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​ർ​ണ​പ്പാ​ളി​ ​കൊ​ണ്ടു​പോ​യ​ത് ആ​ഡം​ബ​ര​ ​വാ​ഹ​ന​ത്തിൽ

ടി.​എ​സ് ​സ​ന​ൽ​കു​മാർ

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളു​മാ​യി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​പോ​യ​ത് ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ത്തി​ൽ.​ ​പ​മ്പ​യി​ൽ​ ​നി​ന്ന് ​പ​ത്ത​നം​തി​ട്ട​ ​വ​രെ​യെ​ത്തി​യ​ത് ​മ​റ്രൊ​രു​ ​വാ​ഹ​ന​ത്തി​ലാ​ണ്.​ ​അ​വി​ടെ​ ​വ​ച്ച് ​ആ​ഡം​ബ​ര​ ​വാ​ഹ​ന​മാ​യ​ ​ഫോ​ഴ്സ് ​അ​ർ​ബാ​നി​യാ​യി​ൽ​ ​ക​യ​റി.​ ​വ​ഴി​വ​ക്കി​ൽ​ ​വ​ച്ചാ​ണ് ​പാ​ളി​ക​ൾ​ ​അ​ർ​ബാ​നി​യ​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ 60,​​000​രൂ​പ​ ​വാ​ട​ക​യി​ൽ​ ​ഒ​രു​ ​സ്‌​പോ​ൺ​സ​റാ​ണ് ​വാ​ഹ​നം​ ​ഏ​ർ​പ്പാ​ടാ​ക്കി​യ​ത്.​ ​കാ​ര​വാ​നു​ക​ൾ​ക്ക് ​സ​മാ​ന​മാ​ണ് ​ഈ​ ​വാ​ഹ​നം.​ ​അ​തീ​വ​ ​സു​ര​ക്ഷി​ത​മാ​യ​ ​വാ​ഹ​ന​ത്തി​ൽ​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​പാ​ളി​ക​ൾ​ ​കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ​നേ​ര​ത്തെ​ ​ദേ​വ​സ്വം​ ​ബോ​‌​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ് ​പ്ര​ശാ​ന്ത് ​പ​റ​ഞ്ഞ​ത്.​ ​ശ​ബ​രി​മ​ല​ ​അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ഹേ​മ​ന്ത്,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​ശ്രീ​നി​വാ​സ​ൻ,​ ​തി​രു​വാ​ഭ​ര​ണം​ ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​റെ​ജി​ലാ​ൽ,​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​എ​സ്.​ഐ​ ​രാ​ഖേ​ഷ്,​ ​ര​ണ്ട് ​പൊ​ലീ​സു​കാ​ർ,​ ​ദേ​വ​സ്വം​ ​സ്മി​ത്ത്,​ ​ര​ണ്ട് ​ഗാ​ർ​ഡു​മാ​ർ,​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​വ​ഴി​പാ​ടാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​സ്‌​പോ​ൺ​സ​റു​ടെ​ ​പ്ര​തി​നി​ധി​ ​എ​ന്നി​വ​രാ​ണ് ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​വ​ർ​ ​ചെ​ന്നൈ​യി​ലെ​ ​പ​ഞ്ച​ന​ക്ഷ​ത്ര​ ​ഹോ​ട്ട​ലു​ക​ളി​ലാ​ണ് ​ത​ങ്ങി​യ​ത്.​ ​യാ​ത്ര​യെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്ത​ത് ​ആ​രൊ​ക്കെ​യാ​ണെ​ന്ന് ​ക​ണ്ടെ​ത്ത​ണ​മെ​ന്നും​ ​കോ​ട​തി​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.