ദേവസ്വം പ്രസിഡന്റിനെയും പ്രതിയാക്കണം: സതീശൻ

Friday 07 November 2025 12:19 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ബോർഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണം. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാർക്ക് കാലാവധി നീട്ടി നൽകാനാണ് സർക്കാർ ശ്രമം. സർക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തട്ടിപ്പുകൾ നടന്നത്. അമ്പലക്കള്ളന്മാർക്ക് കുടപിടിക്കുകയാണ് അവർ. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോർഡിന്റെയും ഭാഗത്തുനിന്ന് നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാൻ നിലവിലെ ബോർഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്. ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതി നിരീക്ഷണത്തിൽ പരിശോധിച്ച്, മൂല്യനിർണയം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ശ​ബ​രി​മ​ല​ ​അ​ന്വേ​ഷ​ണം സി.​ബി.​ഐ​യ്ക്ക് ​വി​ട​ണം​ : ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്കു​ ​രാ​ജ്യാ​ന്ത​ര​ ​ക​ള്ള​ക്ക​ട​ത്ത് ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​രീ​ക്ഷ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​സ് ​സി​ബി​ഐ​യ്ക്കു​ ​കൈ​മാ​റ​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​​​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ . കോ​ടി​ക​ളു​ടെ​ ​സ്വ​ർ​ണം​ ​ക​വ​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ ​കേ​സി​ൽ​ ​വ​ള​രെ​ ​അ​വ​ധാ​ന​ത​യോ​ടെ​യു​ള്ള​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ക​വ​ർ​ച്ച​ ​ന​ട​ന്ന​ ​കാ​ല​യ​ള​വി​ലെ​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റു​മാ​ർ,​ ​അം​ഗ​ങ്ങ​ൾ,​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രു​ടെ​ ​പ​ങ്കും​ ​അ​ന്വേ​ഷി​ക്ക​ണം. സി​നി​മാ​ക്ക​ഥ​ക​ളെ​ ​വെ​ല്ലു​ന്ന​ ​രീ​തി​യി​ലാ​ണ് ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ ​ന​ട​ന്നി​രി​ക്കു​ന്ന​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​ഉ​ന്ന​ത​ര​ട​ക്ക​മ​റി​ഞ്ഞ് ​പു​റ​ത്തു​ ​നി​ന്നൊ​രാ​ൾ​ ​വ​ന്ന് ​പ​ട്ടാ​പ്പ​ക​ൽ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​സ്വ​ർ​ണം​ ​അ​ടി​ച്ചു​ ​മാ​​​റ്റു​ക​യാ​ണ്.​ ​സ്വ​ർ​ണം​ ​പൂ​ശാ​നെ​ന്ന​ ​പേ​രി​ൽ​ ​ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​പി​രി​ച്ചെ​ടു​ത്ത​ ​കോ​ടി​ക​ളു​ടെ​ ​ക​ഥ​ ​വേ​റെ.​നി​ല​വി​ലെ​ ​അ​ന്വേ​ഷ​ണം​ ​കു​റ​ച്ചു​ ​പേ​രെ​ ​ബ​ലി​യാ​ടാ​ക്കി​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​മാ​ത്ര​മാ​ണ്. സ്വ​ർ​ണം​ ​പൂ​ശി​യ​ ​മേ​ൽ​ക്കൂ​ര​ ​വ​രെ​ ​ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യി​ ​വീ​ണ്ടും​ ​അ​​​റ്റ​കു​​​റ്റ​പ്പ​ണി​ ​ന​ട​ത്താ​ൻ​ ​ഉ​ത്ത​ര​വി​റ​ങ്ങി​യെ​ന്നാ​ണ് ​മ​ന​സി​ലാ​കു​ന്ന​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ ​സം​ഘം ബ​ന്ധ​ന​ത്തി​ൽ: സ​ണ്ണി​ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ത​ട്ടി​പ്പ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​ര​ങ്ങ​ൾ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ബ​ന്ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ് .​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു. ​നീ​തി​പൂ​ർ​വ്വ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​ഭ​യ​മാ​ണ്.​ ​അ​ന്വേ​ഷ​ണം​ ​സി.​പി.​എം​ ​നേ​താ​ക്ക​ളി​ലേ​ക്ക് ​ക​ട​ന്നാ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​ർ​വീ​സി​നെ​ ​ത​ന്നെ​ ​ബാ​ധി​ക്കു​മെ​ന്ന​ ​ഭീ​ഷ​ണി​യു​ണ്ട്.​ ​അ​തി​നാ​ലാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സി.​പി.​എം​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​യും​ ​പ​ങ്ക് ​പ​ക​ൽ​ ​പോ​ലെ​ ​വ്യ​ക്ത​മാ​യി​ട്ടും​ ​അ​ന്വേ​ഷ​ണം​ ​അ​വ​രി​ലേ​ക്ക് ​നീ​ളാ​ത്ത​ത്.​