റവന്യു ജില്ല കലോത്സവം: സംഘാടക സമിതിയായി മസ്റ്റ്

Friday 07 November 2025 12:20 AM IST

കൊല്ലം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് സംഘാടക സമിതിയായി. 25 മുതൽ 29 വരെ അഞ്ചലിലാണ് കലോത്സവം. അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന വേദി. അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.വി.യു.പി സ്കൂൾ, വെസ്റ്റ് ബി.എഡ് ഹാൾ, അഞ്ചൽ വെസ്റ്റ് ജി.എൽ.പി സ്കൂൾ, ശബരിഗിരി എച്ച്.എസ്.എസ് ഓഡിറ്റോറിയം, എച്ച്.എസ്.എസ് ഹാൾ എന്നിവിടങ്ങളിലായി 15 വേദികളുണ്ടാവും. കലോത്സവ സംഘാടക സമിതി യോഗം ഈസ്റ്റ് എച്ച്.എസ്.എസിൽ അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജാസ്മി മഞ്‌ജൂർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, ജി.ഹരികുമാർ, പോൾ ആന്റണി, ബി.ജയൻ, ജഗ്ഫറുദ്ദീൻ, കെ ആഗ്നസ് ബാബു, ഷീലാമണി എന്നിവർ സംസാരിച്ചു.