മാസപ്പടി കേസ്: പുതിയ ബെഞ്ചിലെ ജഡ്ജിമാരും ഒഴിവായി
Friday 07 November 2025 12:22 AM IST
കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒഴിവായി. 18 ന് മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും.
കഴിഞ്ഞ ദിവസം ജസ്റ്റിസ് വി.എം. ശ്യാംകുമാർ ഒഴിവായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്ന് പുതിയ ബെഞ്ചിലേക്ക് ഹർജി എത്തിയത്. ഇന്നലെ ഹർജി പരിഗണനയ്‌ക്ക് എത്തിയപ്പോൾ ഒഴിവാകുന്നതായി ബെഞ്ച് അറിയിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകനായ എം.ആർ. അജയൻ ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.