വന്ദേഭാരത് ഫ്ളാഗ് ഓഫ് നാളെ
Friday 07 November 2025 1:08 AM IST
തിരുവനന്തപുരം: എറണാകുളം ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 8.20ന്ഫ്ളാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. വാരാണസിയിൽ നിന്നാണ് മോദി പുതിയ സർവീസ് വെർച്വലായി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഫ്ളാഗ് ഓഫും ഇതിനൊപ്പം നിർവഹിക്കും.