ബാലമുരുകൻ കേസ്: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

Friday 07 November 2025 1:10 AM IST

തൃശൂർ: മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട് വിരുതനഗർ ബന്ദൽക്കുടി സ്റ്റേഷൻ എസ്.ഐ നാഗരാജൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് നടപടി. പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ സഹായത്തോടെയാണെന്ന സംശയമുയർന്നിരുന്നു. കൈവിലങ്ങില്ലാതെ ഇയാളെ ഹോട്ടലിൽ ഉൾപ്പെടെ കൊണ്ടുപോയതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. വിയ്യൂർ ജയിലിലെത്തിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ മുങ്ങിയത്.