കൊച്ചിയിൽ മെഗാ കേബിൾ ഫെസ്റ്റിന് തുടക്കം
കൊച്ചി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ കേബിൾ ഫെസ്റ്റിന്റെ 23-ാമത് എഡിഷൻ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷനായി.
ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻഡ് മേഖലകളിലെ നൂറോളം ബ്രാൻഡുകൾ ഫെസ്റ്റിൽ അണിനിരക്കുന്നുണ്ട്. ഒ.ടി.ടി, സ്മാർട്ട് ഹോം, സെക്യൂരിറ്റി സൊല്യൂഷൻ എന്നിവയടങ്ങിയ നൂതന സ്മാർട്ട് സൊല്യൂഷൻ പവലിയനുകളാണ് ഫെസ്റ്റിലുള്ളത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. ജിയോ സ്റ്റാർ ടി.വി ഡിസ്ട്രിബ്യൂഷൻ ഹെഡ് പിയൂഷ് ഗോയൽ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ സി.ആർ. സുധീർ, സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറർ ബിനു ശിവദാസ് ,ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിനോട് നടന്ന മാദ്ധ്യമ സെമിനാറിൽ കേരളവിഷൻ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എം.എസ്. ബനേഷ് മോഡറേറ്ററായി.
മനോരമ ന്യൂസ് സീനീയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റർ അളകനന്ദ, റിപ്പോർട്ടർ ടി.വി കോഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി, എഴുത്തുകാരി പ്രൊഫ. സുജ സൂസൻ ജോർജ്, സീ ന്യൂസ് ലൈവ് സി.ഇ.ഒ ലിസി.കെ.ഫർണാണ്ടസ് എന്നിവർ സംസാരിച്ചു. സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ സ്വാഗതവും കേരളവിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് അച്ചാണ്ടി നന്ദിയും പറഞ്ഞു.