എസ്.ഐ.ആർ:രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ

Friday 07 November 2025 1:27 AM IST

തിരുവനന്തപുരം: എസ് ഐ ആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ. രാവിലെ 11ന് താജ്വിവാന്റ ഹോട്ടലിലാണ് യോഗം. അതേസമയം ഇന്നലെ സംസ്ഥാനത്ത് 19,37,431പേർക്ക് (6.96%) എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. എന്യൂമറേഷൻ ഫോം വിതരണത്തിന്റെ വേഗത കൂട്ടുന്നതിനായി രാത്രിയിലും ബി.എൽ.ഒമാർ വീട്ടിലെത്തുന്ന ' നൈറ്റ് ഒൗട്ട് വിത്ത് ബി.എൽ.ഒ" ക്യാമ്പയിൻ ഇന്നലെ തിരുവനന്തപുരം രാജാജി നഗറിൽ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.