എതിർപ്പിന് വഴങ്ങി വിട്ടുവീഴ്ച
തിരുവനന്തപുരം: മൂന്ന് കിലോവാട്ടിൽ കൂടുതൽസോളാർ സ്ഥാപിക്കുന്നവർക്ക് നെറ്റ് മീറ്ററിംഗ് സംവിധാനം തുടരണമെങ്കിൽ ബാറ്ററിസ്റ്റോറേജ് സ്ഥാപിക്കണമെന്നായിരുന്നു മേയ് 30ന് റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ കരട് ചട്ടത്തിൽ പറഞ്ഞിരുന്നതെങ്കിലും ഉപഭോക്താക്കളിൽനിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് 10കിലോവാട്ടായി ഉയർത്തി.എന്നിരുന്നാലും 2027മുതലുള്ള പുതിയ ഉപഭോക്താക്കൾക്ക് പരിധി 5കിലോവാട്ടായി നിജപ്പെടുത്തിയിട്ടുണ്ട്.
''പരാതികൾ പരിഹരിക്കാതെ ഇന്നലെമുതൽ സംസ്ഥാനത്ത് നടപ്പാക്കിയതിനെതിരെ കോടതിയെ സമീപിക്കും.
-എം.എ.സത്താർ,പ്രസിഡന്റ്,ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്സ് അസോസിയേഷൻ
'നെറ്റ് മീറ്ററിംഗ്' മാറ്റംഇങ്ങനെ
1.വീടുകൾക്ക് 10കിലോവാട്ട് വരെയും കാർഷികത്തിന് 3000കിലോവാട്ട് വരെയും അപ്പാർട്ട്മെന്റു സമുച്ചയങ്ങൾക്ക് 500 കിലോവാട്ട് വരെയും വ്യവസായങ്ങൾക്ക് 25കിലോവാട്ട് വരെയും മാറ്റമില്ല.
2. വീടുകൾക്ക് 10മുതൽ 15കിലോവാട്ട് വരെയും വ്യവസായങ്ങൾക്ക് 25മുതൽ 100കിലോവാട്ട് വരെയും 10% ബാറ്ററിസ്റ്റോറേജ് വേണം,
3. വീടുകൾക്ക്15കിലോവാട്ടിന് മുകളിലും 100മുതൽ 500കിലോവാട്ടുവരെയും20%ബാറ്ററി സ്റ്റോറേജ് വേണം
സോളാറിന് തിരിച്ചടി പുതിയ ചട്ടത്തിൽ ബാറ്ററി നിർബന്ധമാക്കുന്നതോടെ പുരപ്പുറ സോളാർ സ്ഥാപിക്കുന്നത് ലാഭമല്ലാതാവും.നിലവിൽ ഒരുകിലോവാട്ട് സോളാർ സ്ഥാപിക്കാൻ 80,000രൂപ മതിയാകും.അതിൽ 40% സബ്സിഡി.നെറ്റ് മീറ്ററായതിനാൽ മൊത്തം വൈദ്യുതി ബില്ലിൽ കുറവുവരും. ബാറ്ററി വരുന്നതോടെ ഒരുകിലോവാട്ട് സോളാർ സ്ഥാപിക്കാൻ ചെലവ് 1.40ലക്ഷം രൂപയാകും. ബാറ്ററിക്ക് സബ്സിഡിയില്ല. മാത്രമല്ല മിച്ചമുള്ള വൈദ്യുതി സോളാർ ബാങ്കിൽ അടുത്തമാസങ്ങളിലേക്ക് സൂക്ഷിച്ചുവച്ചാൽ പിന്നീട് തിരിച്ചെടുക്കുന്നതിന് ഗ്രിഡ് സപ്പോർട്ട് ചാർജ്ജ് ആയി ഒരു മാസത്തിൽ തിരികെ എടുക്കുന്ന ആദ്യ 300 യൂണിറ്റ് വൈദ്യുതിക്ക് 50 പൈസ നിരക്കിലും, അതിനുമുകളിലുള്ള വൈദ്യുതിക്ക് ഒരു രൂപ നിരക്കിലും നൽകേണ്ടിവരും.