യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് ജെംസ് കോളേജിൽ
Friday 07 November 2025 1:37 AM IST
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊളേജിയേറ്റ് യോഗ ചാമ്പ്യൻഷിപ്പും ബി സോൺ ബാസ്‌കറ്റ്ബോൾ, ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളും മങ്കട ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ഈ മാസം 8, 9 തീയതികളിൽ യോഗ, ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പും 13 മുതൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പും നടക്കും. എട്ടിന് രാവിലെ പത്തരയ്ക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. നവീൻ മോഹൻ, ജിജി ജോൺ, എം.ജിവേഷ്, സ്‌നേഹ പങ്കെടുത്തു.