വളർത്തുമൃഗങ്ങൾ കൂട്ടമായി ഓടുന്നു; ചേരയെന്ന് കരുതി, ഗൃഹനാഥന് മുന്നിൽ പ്രതൃക്ഷപ്പെട്ടത് ഉഗ്രവിഷമുള്ള അതിഥി

Friday 07 November 2025 4:07 PM IST

തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ തോട്ട്മുക്ക് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നിറയെ കോഴിയും ആടുകളും പശുക്കളുമുള്ള വീടാണ്. വാത്തകളുടെ കൂട്ട നിലവിളി കേട്ട് വീട്ടുടമ നോക്കിയപ്പോഴാണ് വലിയ ഒരു പാമ്പ് വിറകുകൾ വച്ചിരുന്ന സ്ഥലത്തേക്ക് കയറുന്നത് കണ്ടത്. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വാവാ വിറകുകൾ മാറ്റി തെരച്ചിൽ തുടങ്ങി. ഒരു വലിയ തടി മാറ്റിയതും വാവ പറഞ്ഞു, 'എന്റമ്മേ കടികിട്ടാത്തത് ഭാഗ്യം ...' ആ തടിയുടെ അകത്ത് ഇരുന്നത് വലിയ ഒരു മൂർഖൻ പാമ്പ്. തലനാരിഴക്കാണ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. കാണുക വാത്തകളെ പിടികൂടാൻ എത്തിയ വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.