സ്കൂൾ കെട്ടിടം ഉദ്ഘാടനം

Saturday 08 November 2025 12:21 AM IST
പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാ ഫലകം കെ കെ രാമ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു

വടകര: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽപെടുത്തി വടകര ഗവ ഹയർ സെക്കൻഡറി സ്കൂൾ പുത്തിരിന് അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷയായി. പി.കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി. സുരഭി, കെ.വി ബിന്ദു, സിന്ധു പ്രേമൻ, നളിനാക്ഷൻ, ബി.പി.സി മനോജ്, ജയപ്രകാശ്, ടി രാജൻ, കെ വത്സലൻ, അഡ്വ.ലതിക ശ്രീനിവാസ്, സോമശേഖരൻ ഗഫൂർ, ദിവാകരൻ വി.കെ, എം രാജൻ, പി.എം വിനു, സദാനന്ദൻ ചരളിൽ, പ്രമോദ് എം.കെ, സജീവൻ മഠത്തിൽ, അജിത്ത് പി, മുഹമ്മദ് റഷീദ് പ്രസംഗിച്ചു.