അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം
കൊച്ചി: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് നാളെ സൗത്ത് പറവൂർ ചക്കത്തുകാട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ കൊടി ഉയരും. വൈകിട്ട് മൂന്നിന് സൗത്ത് പറവൂർ ജംഗ്ഷനിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സമ്മേളനത്തോട് മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.സി. ക്ലാരൻസ് നയിക്കുന്ന വിളംബരജാഥ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷ് ഉദ്ഘാടനം ചെയ്യും. ജാഥ സൗത്ത് പറവൂരിൽ സമാപിക്കുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷ്, ജില്ലാ പ്രസിഡന്റ് എ.സി. ക്ലാരൻസ്, തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ഇ.എസ്. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.