ഓരോ ഭാഷയ്ക്കും അതിന്റേതായ സൗന്ദര്യമുണ്ട്: എ.എസ്. പ്രിയ
Saturday 08 November 2025 1:44 AM IST
കൊച്ചി: മലയാളികൾക്ക് മാതൃഭാഷയായ മലയാളത്തോട് അമിതമായ ഭാഷാ സ്‌നേഹമല്ല ഉള്ളതെന്നും മറ്റ് ഭാഷകളെയും സ്വീകരിക്കാനുള്ള മനസും നമുക്കുണ്ടെന്നും സാഹിത്യകാരി എ.എസ്. പ്രിയ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഭരണഭാഷാവാരാഘോഷ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷനായി. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ, കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ.എൻ. മനോജ്, ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ സുജ സോളമൻ, പബ്ലിക് റിലേഷൻസ് ഓഫീസർ അശ്വതി സത്യൻ എന്നിവർ സംസാരിച്ചു.