മരുന്ന് പെട്ടി ഉദ്ഘാടനം
Saturday 08 November 2025 1:46 AM IST
കളമശേരി: ഫാക്ട് എംപ്ലോയീസ് സോഷ്യൽ സർവീസ് ഫോറം, ഏലൂർ മേഖല ടാക്സി ഓണേഴ്സ് അസോസിയേഷൻ, ആലുവ പബ്ലിക് പ്ലാറ്റ്ഫോം, കേരള ആക്ഷൻ ഫോഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർദ്ധന രോഗികൾക്കുവേണ്ടി സമാഹരിക്കുന്ന കാലാവധി കഴിയാത്തതും ഉപയോഗം കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി, ഏലൂർ മേഖല ടൂറിസ്റ്റ് ടാക്സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ബി. ജയരാജ് ഫാക്ട് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി എം.എം. ജബ്ബാറിൽനിന്ന് മരുന്ന് പെട്ടി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഫാക്ട് ജംഗ്ഷൻ ഡ്രൈവേഴ്സ് ഓഫീസിലാണ് മരുന്ന് പെട്ടി സ്ഥാപിച്ചത്. വി.എ. നാസർ അദ്ധ്യക്ഷനായി. ട്രേഡ് യൂണിയൻ ഭാരവാഹികളായ പി.എസ്. യദു, പി.വി. ജോസ്, പി.എം. ടോണി, പി.എം. അലി, റസാഖ്, സോഷ്യൽ സർവീസ് ഭാരവാഹികളായ മുഹമ്മദ് സഖീർ, വാൾട്ടർ ആന്റണി, വിഷ്ണു കെ. ദിലീഷ്, ഡോ. ജോബി തോമസ് എന്നിവർ പങ്കെടുത്തു.