പെൻഷണേഴ്സ് പ്രതിഷേധം
Saturday 08 November 2025 1:47 AM IST
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 19ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ വിതരണ വിഭാഗം മദ്ധ്യമേഖല ചീഫ് എൻജിനീയർ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ജനറൽ സെക്രട്ടറി വി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇ.പി. ശ്രീദേവി അദ്ധ്യക്ഷയായി. മാസ്റ്റർ ട്രസ്റ്റ് സമിതി കൺവീനർ എൻ.ടി. ജോബ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സി.എസ്. സനൽകുമാർ, എൻ. അനിൽകുമാർ, എ.വി. വിമൽചന്ദ്, ഇ.എൻ. വേണുഗോപാൽ, സി. കാർത്തികേയൻ, എച്ച്. സുരേഷ്, അലോഷി പോൾ, കെ.പി. പ്രദീപ്, ഗീത.ആർ. നായർ, ഷീല.എം. ഡാനിയേൽ, ടി. ഗിരിജാദേവി, ജില്ലാ പ്രസിഡന്റ് കെ.ആർ. രാജൻ, സെക്രട്ടറി പി.ജെ. ശിവദാസൻ എന്നിവർ സംസാരിച്ചു.