തൊഴിൽമേള സംഘടിപ്പിച്ചു
ആമ്പല്ലൂർ: വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകർക്കായി പഞ്ചായത്ത് തലത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം എ.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം കീ റിസോഴ്സ് പേഴ്സൺ പി. ജനാർദ്ദനൻ പിള്ള പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിഷാ കാതറിൻ, സി.ഡി.എസ്. ചെയർപേഴ്സൺ കർണകി രാഘവൻ, കില റിസോഴ്സ് പേഴ്സൺമാരായ കെ.എ. മുകുന്ദൻ, കെ.വി. ബാബു, പിന്റ ആർ. പിള്ള എന്നിവർ സംസാരിച്ചു.