സ്റ്റാമ്പ് പ്രദർശനം ജനുവരിയിൽ

Saturday 08 November 2025 1:48 AM IST

കൊച്ചി: തപാൽ വകുപ്പ് കേരള മേഖലയുടെ സംസ്ഥാനതല സ്റ്റാമ്പ് പ്രദർശനം ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ സംഘടിപ്പിക്കും. സ്റ്റാമ്പുകൾ, വിഷയയാധിഷ്ഠിത ശേഖരങ്ങൾ, അപൂർവ സ്റ്റാമ്പുകൾ എന്നിവ പ്രദർശിപ്പിക്കും. പ്രദർശനത്തിന്റെ ലോഗോ വകുപ്പ് ഡയറക്ടർ ജനറൽ ജിതേന്ദ്ര ഗുപ്ത പുറത്തിറക്കി. കൊച്ചി മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ്, തപാ സേവന ഡയറക്ടർ അലക്‌സിൻ ജോർജ്, കൊച്ചി മേഖലാ ഡയറക്ടർ എൻ.ആർ. ഗിരി, ഡിവിഷൻ സീനിയർ സൂപ്രണ്ട് സയ്യിദ് അൻസാർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രദർശനം ഒരുക്കുന്നത്. സ്റ്റാമ്പുകളിലൂടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും കലയിലേക്കും കാഴ്ചകളൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.