ബാക്ക്പാസ് 4.0 ഇന്നുമുതൽ

Saturday 08 November 2025 1:06 AM IST

കൊച്ചി: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പൂർവിദ്യാർത്ഥികളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറം എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ടൂർണമെന്റ് ബാക്ക്പാസ് 4.0 ഇന്നും നാളെയുമായി കാക്കനാട് യുനൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇന്ത്യൻ താരവും വനിതാ ടീം കോച്ചുമായ ബെന്റില ഡിക്കോത്ത് ഉദ്ഘാടനം ചെയ്യും. ഓപ്പൺ, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 48 ടീമുകൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫോറം ഭാരവാഹികളായ പി.എ. നജുമുദ്ദീൻ, ലിബിൻ മാത്യു പോൾ, മിഥുൻ രാജ്, ടി. ശിവാനന്ദ്, വി. അജിത്ത് എന്നിവർ പങ്കെടുത്തു.