'ഉദ്ഘാടനം നടത്താന്‍ മേയര്‍ ശ്രമിച്ചതിനെ നാട്ടുകാര്‍ തടഞ്ഞു', തിരുവനന്തപുരം നഗരസഭയില്‍ മുഴുവന്‍ തട്ടിപ്പെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ തട്ടിപ്പിന്റെ കേ ന്ദ്രമായി മാറിയെന്നും, വഴുതക്കാട് സ്ഥാപിച്ച് പൊളിച്ച് കളഞ്ഞ സ്ത്രീ സൗഹൃദ ഇടനാഴിയിലൂടെ 93 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ആരോപിച്ച ബിജെപി. പേരൂര്‍ക്കടയിലെ ഒരു കോടി നാല്പതു ലക്ഷം രൂപ തട്ടിച്ച് വയലിനെ നീന്തല്‍കുളം എന്ന പേരില്‍ ഉദ്ഘാടനം നടത്താന്‍ മേയര്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞത് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന തട്ടിപ്പിന്റെ ഏറ്റവും പുതിയ തെളിവാണന്നും ബിജെപി സംസ്ഥാന സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി വി രാജേഷ് പറഞ്ഞു.
ബി ജെ പി ഉപാദ്ധ്യക്ഷ കൂടിയായ മുന്‍ ഡി ജി പി ശ്രീലേഖ IPS വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടത്തിയ അനന്തപുരി വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു വി വി രാജേഷ്.
ശാസ്തമംഗലത്ത് നിന്ന് ആരംഭിച്ച് നെട്ടയത്ത് സമാപിച്ച പദയാത്രയ്ക്ക് മരുതം കുഴി, കാഞ്ഞിരം പാറ, വട്ടിയൂര്‍ക്കാവ്, പോളി ടെക്നിക്ക്, നെട്ടയം എന്നീ ജംഗ്ഷനുകളില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.