നേത്രപരിശോധന ക്യാമ്പ്
Saturday 08 November 2025 12:46 AM IST
അടൂർ: അടൂർ എസ്.എൻ.ഡി.പി യൂണിയന്റെയും ഭാരത് വെൽ സ്പ്രിംഗ് കണ്ണ് ആൻഡ് ഇ എൻ ടി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും നാളെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ അടൂർ എസ് എൻ ഡി പി യൂണിയൻ പ്രാർത്ഥന ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ : 9747003306.