ശബരിമല: പ്ലാസ്റ്റിക് സാഷേ പായ്ക്കുകൾക്ക് നിരോധനം

Saturday 08 November 2025 12:00 AM IST

കൊച്ചി: ശബരിമലയിലും എരുമേലിയിലും രാസ കുങ്കുമത്തിന്റേയും പ്ലാസ്റ്റിക് സാഷെ പായ്ക്കറ്റുകളുടേയും വില്പന നിരോധിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വംബോർഡും ബന്ധപ്പെട്ട അധികൃതരും ഇക്കാര്യം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. മണ്ഡലകാലത്ത് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ശബരിമലയിലും പമ്പയിലുമുള്ള പ്ലാസ്റ്റിക് നിരോധനം ലംഘിക്കാൻ അനുവദിക്കരുതെന്നാണ് കോടതി നിർദ്ദേശം. എരുമേലിയിൽ കെമിക്കൽകുങ്കുമവും ഷാമ്പൂ പായ്ക്കുകളും സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നം ഗ്രാമപഞ്ചായത്ത് അഭിഭാഷകയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. മുമ്പ് മഞ്ഞളും പ്രകൃതിചേരുവകളും ചേർത്തുണ്ടാക്കുന്ന കുങ്കുമമായിരുന്നു. എന്നാൽ ഇപ്പോൾ രാസകുങ്കുമമാണ് കൂടുതൽ. പേട്ടതുള്ളാനെത്തുന്നവർ ഇത് പരിസരമാകെ വിതറും. കഴുകിക്കളയാൻ ഷാമ്പൂ/ സോപ്പുപൊടി ധാരാളമായി ഉപയോഗിക്കും. ഇവയുടെ പായ്ക്കറ്റുകൾ വലിയതോട്ടിലേക്കാണ് തള്ളുന്നതെന്നും ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ സാഹചര്യമൊരുക്കാൻ എരുമേലി പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേന നടപടിയെടുക്കണം. വിഷയം വീണ്ടും പരിഗണിക്കുന്ന 12ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

ഇടത്താവളങ്ങൾ തയ്യാർ

മണ്ഡലതീർത്ഥാടനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ,​ ഇടത്താവളങ്ങൾ സജ്ജമാണെന്ന് ദേവസ്വംബോർഡും റെയിൽവേയും ടൂറിസം പ്രമോഷൻ കൗൺസിലും അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്ക് പ്രത്യേക ക്യൂ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

ശ​ബ​രി​മ​ല​ ​കാ​ന​ന​പാ​ത​ ​നേ​ര​ത്തേ​ ​തു​റ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​എ​രു​മേ​ലി​യി​ൽ​ ​നി​ന്നു​ള്ള​ ​കാ​ന​ന​പാ​ത​യി​ലൂ​ടെ​ ​ന​വം​ബ​ർ​ 15​നു​ത​ന്നെ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​യ​ട​ക്കം​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ഡ​ൽ​ഹി​ ​സ്വ​ദേ​ശി​ ​ശ്യാം​മോ​ഹ​നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ.​ ​ജ​സ്റ്റി​സ് ​വി.​ ​രാ​ജ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്. ന​വം​ബ​ർ​ 17​ന് ​വൃ​ശ്ചി​ക​മാ​സ​ ​പൂ​ജ​യ്ക്കാ​യി​ ​ന​ട​തു​റ​ക്കു​മ്പോ​ൾ​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തു​ന്ന​തി​നാ​ണ് 15​നു​ത​ന്നെ​ ​പ​ര​മ്പ​രാ​ഗ​ത​പാ​ത​ ​തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ത്.​ ​കാ​ന​ന​പാ​ത​യി​ലൂ​ടെ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ടു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​വ്യ​ക്ത​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​റി​ല്ലെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​തു​വ​ഴി​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്താ​ൻ​ ​ര​ണ്ടു​ദി​വ​സം​വേ​ണം.​ ​ന​ട​ ​തു​റ​ക്കു​ന്ന​ 17​ന് ​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​പാ​സ് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നാ​ലാ​ണ് 15​നു​ത​ന്നെ​ ​കാ​ന​ന​പാ​ത​യി​ലൂ​ടെ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ​ 17​നേ​ ​കാ​ന​ന​പാ​ത​ ​തു​റ​ക്കൂ​വെ​ന്ന് ​ദേ​വ​സ്വം​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കാ​ന​ന​പാ​ത​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ് ​പ​ല​ഘ​ട​ക​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​കോ​ട​തി​യും​ ​വാ​ക്കാ​ൽ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​ഹ​ർ​ജി​ 12​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

കെ.​എ​സ്.​ ​ബൈ​ജു​വി​നെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു

റാ​ന്നി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റി​ലാ​യ​ ​മു​ൻ​ ​തി​രു​വാ​ഭ​ര​ണം​ ​ക​മ്മീ​ഷ​ണ​ർ​ ​കെ.​എ​സ്.​ ​ബൈ​ജു​വി​നെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ര​ണ്ടാം​ ​പ്ര​തി​ ​മു​ൻ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​രാ​രി​ ​ബാ​ബു​വി​നെ​ ​തി​ങ്ക​ളാ​ഴ്‌​ച​ ​വ​രെ​യും,​​​ ​മു​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ഡി.​സു​ധീ​ഷ് ​കു​മാ​റി​നെ​ 12​വ​രെ​യും​ ​എ​സ്.​ഐ.​ടി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​തി​രി​കെ​ ​എ​ത്തി​ച്ച​ ​ക​ട്ടി​ള​പ്പാ​ളി​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​വീ​ഴ്‌​ച​ ​വ​രു​ത്തി​യെ​ന്ന് ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ക്ക് ​ശേ​ഷം​ ​മൂ​ന്നോ​ടെ​യാ​ണ് ​മൂ​വ​രെ​യും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​അ​ട​ച്ചി​ട്ട​ ​കോ​ട​തി​യി​ലാ​യി​രു​ന്നു​ ​വാ​ദം.