സൗഹൃദ സായാഹ്നം

Saturday 08 November 2025 12:03 AM IST

തിരുവല്ല : അഡ്വ.സതീഷ് ചാത്തങ്കരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സതീശം സഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. തോമസ് മാർ കൂറിലോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽകൺവീനർ വിശാഖ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. ആന്റോആന്റണി എം.പി, കെ.പി.സി.സി ജനറൽസെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സഹൃദകൂട്ടായ്മ ചെയർമാൻ ഈപ്പൻ കുര്യൻ, നഗരസഭാദ്ധ്യക്ഷ അനുജോർജ്, ജോസഫ് എം.പുതുശ്ശേരി, അനു സി.കെ, അഡ്വ.വർഗീസ് മാമ്മൻ, ടി.പ്രസന്നകുമാരി, സോമൻ താമരച്ചാലിൽ, അനീഷ് വരിക്കണ്ണാമല എന്നിവർ പ്രസംഗിച്ചു.