ഉത്സവ കുതിപ്പിൽ ബജാജ് ഫിനാൻസ്
Saturday 08 November 2025 12:07 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ -ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് വായ്പാ വിതരണത്തിൽ 27 ശതമാനം വളർച്ച നേടി. ജി.എസ്.ടി ഇളവിന്റെ നേട്ടത്തിനായി ഉപഭോക്താക്കൾ വായ്പാ ആവശ്യം ആവശ്യം വർദ്ധിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 26 വരെ ബജാജ് ഫിനാൻസ് 63 ലക്ഷം വായ്‌പകളാണ് വിതരണം ചെയ്തത്. ഇക്കാലയളവിൽ 23 ലക്ഷം പുതിയ ഉപഭോക്താക്കൾ കൂടിയെന്ന് ബജാജ് ഫിനാൻസ് ചെയർമാൻ സഞ്ജീവ് ബജാജ് പറഞ്ഞു,