വെള്ളിയും പണയം വെക്കാം
Saturday 08 November 2025 12:10 AM IST
കൊച്ചി: വെള്ളി പണയം വെച്ച് വായ്പ വാങ്ങുന്നതിനുള്ള പുതിയ സംവിധാനം റിസർവ് ബാങ്ക് ഒരുക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് സംവിധാനം നടപ്പാകും. വാണിജ്യ ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും എൻ.ബി.എഫ്.സികൾക്കും അടക്കം വെള്ളി ആഭരണങ്ങൾ ഈടായി സ്വീകരിച്ച് ഉപഭോക്താക്കൾക്ക് വായ്പ നൽകാനാകും. വെള്ളി അല്ലെങ്കിൽ ഇ.ടി.എഫുകൾ പോലുള്ള വെള്ളി അടിസ്ഥാനമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വായ്പകൾ ഉപയോഗിക്കാൻ കഴിയില്ല, കൂടാതെ ഇതിനകം പണയം വെച്ച വെള്ളി വീണ്ടും ഈടായി നൽകാൻ കഴിയില്ല.
വായ്പ പരിധി
ഈടുവെക്കുന്ന വെള്ളി ആഭരണങ്ങളുടെ ആകെ ഭാരം 10 കിലോഗ്രാം കവിയാൻ പാടില്ല. കടം വാങ്ങുന്നയാൾ പണയം വച്ച വെള്ളി നാണയങ്ങളുടെ ആകെ ഭാരം 500 ഗ്രാം കവിയാൻ പാടില്ല.