റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

Saturday 08 November 2025 12:10 AM IST

തിരുവല്ല : ട്രെയിനിൽ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം റെയിൽവേ അധികൃതർ ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മഹേഷ്‌.ബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മഞ്ജു ഏബ്രഹാം, ജോയിന്റ് കൗൺസിൽ നേതാക്കളായ അനീഷ്.ജി, സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.