വിദേശ നാണയ ശേഖരത്തിൽ ഇടിവ്
Saturday 08 November 2025 12:13 AM IST
കൊച്ചി: സ്വർണ വിലയിലുണ്ടായ ഇടിവിൽ രാജ്യത്തെ വിദേശ നാണയ ശേഖരം ഒക്‌ടോബർ 31ന് അവസാനിച്ച വാരത്തിൽ 560 കോടി ഡോളർ കുറഞ്ഞ് 68,973 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയ ശേഖരത്തിന്റെ മൂല്യം 692 കോടി ഡോളർ ഇടിഞ്ഞിരുന്നു. ഡോളർ, യൂറോ, യെൻ തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 190 കോടി ഡോളർ കുറഞ്ഞ് 56,459 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 380 കോടി ഡോളർ താഴ്ന്ന് 10,172 കോടി ഡോളറായി. ഒക്ടോബറിൽ ചരിത്രത്തിലാദ്യമായി റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 10,000 കോടി ഡോളർ കവിഞ്ഞിരുന്നു.
രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് ഡോളർ വിറ്റഴിച്ചതും വിദേശ നാണയ ശേഖരം കുറയാൻ കാരണമായി.