ജോയ്ആലുക്കാസിൽ 'ബ്രില്യൻസ് ഡയമണ്ട് ജുവലറി ഷോ'

Saturday 08 November 2025 12:13 AM IST

കൊച്ചി: ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ആഭരണങ്ങൾക്കായി 'ബ്രില്യൻസ് ഡയമണ്ട് ജുവലറി ഷോ' ആരംഭിച്ചു. ഇന്നലെ മുതൽ നവംബർ 23 വരെ കൊച്ചി എംജി റോഡിലെ ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം. വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെയുള്ള പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേർന്ന അപൂർവമായ ഡയമണ്ട് ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയമാണ് സമ്മാനം. ഓരോ ആളുകൾക്കും അനുയോജ്യമായ നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണിതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആഭരണങ്ങൾ നൽകുന്നതിന് ജോയ്ആലൂക്കാസ് എക്കാലവും പ്രതിബദ്ധത പുലർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.