ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Saturday 08 November 2025 12:15 AM IST
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ എപി. കുഞ്ഞികൃഷ്ണൻ നായർ സ്മാരക ഓഡിറ്റോറിയം (ബസ് സ്റ്റാൻ്റ് ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. സി.അജിത അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് എം.സി.എഫ് നിർമ്മിക്കാനുള്ള സ്ഥലത്തിൻ്റെ ആധാരം വെള്ളച്ചാലിൽ പ്രഭാകരനിൽ നിന്ന് പ്രസിഡൻ്റ് സി.അജിത ഏറ്റുവാങ്ങി. എൻ.എം ബാലരാമൻ, സുരേഷ് ബാബു ആലങ്കോട്, ചന്ദ്രികപൂമഠം, കെ.ടി. സുകുമാരൻ, പി. ഷാജി, ഒള്ളൂർ ദാസൻ, കെ.കെ സുരേഷ്, അബു ഹാജി, ഭാസ്ക്കരൻ കിടാവ്, നാരായണൻ കിടാവ്, ശശി ആനവാതിൽ, ബാലകൃഷ്ണൻ സി.കെ, ബാബു, സന്തോഷ്, ദേവി എ, സുനിൽ ഡേവിഡ് പ്രസംഗിച്ചു.