പ്രതിഷേധ പ്രകടനം നടത്തി
Saturday 08 November 2025 12:17 AM IST
വളയം: മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച കോൺഗ്രസ് നേതാവിനെതിരെ വളയത്ത് സി.പി.എം. നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി. വളയം ടൗണിൽ നടന്ന പ്രതിഷേധ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം വളയത്ത് നടന്ന യു.ഡി.എഫ്. പൊതുയോഗത്തിൽ കോൺഗ്രസ് നേതാവ് റിജിൻ മാക്കുറ്റി മുഖ്യമന്ത്രിയെ തെറിവിളിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്തിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. എ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രദീഷ്, കെ.എൻ. ദാമോദരൻ, എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.