ഹാൻഡ് ബോൾ അസോ. മിനി ജില്ല ചാമ്പ്യൻഷിപ്പ്
Saturday 08 November 2025 12:19 AM IST
കോഴിക്കോട്: കോഴിക്കോട് ഹാൻഡ് ബോൾ അസോസിയേഷൻ മിനി ജില്ലാ ചാമ്പ്യൻഷിപ്പ് എസ്.എൻ.ഇ.എസ് കോളേജ് ചെത്തുകടവിൽ നടന്നു. എ.കെ.കെ.ആർ ബോയ്സ് ചേളന്നൂർ ഒന്നാം സ്ഥാനവും എസ്.എൻ.എസ് സ്കൂൾ ചെത്തു കടവ് രണ്ടാം സ്ഥാനവും നേടി. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് പി മാങ്കാവ് അദ്ധ്യക്ഷനായി. എസ്.എൻ.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ശിവദാസൻ തിരുമംഗലത്ത് വിജയികൾക്കുള്ള ട്രോഫികൾ നൽകി ഉദ്ഘാടനം ചെയ്തു. മോനീ യോഹന്നാൻ മുഖ്യാതിഥിയായി. ജോസഫ് ജോർജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നീജീഷ്. പി മെഡലുകൾ നൽകി. നിഖിൽ കെസി, വിനീത റിജോയ്, ബാബു ചെറിയെടുത്ത്, ആഷിക് വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.