ജനമുന്നേറ്റ യാത്രക്ക് തുടക്കമായി
Saturday 08 November 2025 12:21 AM IST
വടകര: യു.ഡി.എഫ് - ആർ.എം.പി.ഐ നേത്യത്വത്തിൽ വടകര മുനിസിപ്പൽ പരിധിയിൽ സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്ര പഴങ്കാവിൽ എം.എൽ.എ. കെ.കെ.രമ ഉദ്ഘാടനം ചെയ്തു. എം.സി ഇബ്രാഹിം അദ്ധ്യക്ഷനായി. വി.കെ പ്രേമൻ, സതീശൻ കുരിയാടി, എൻ.പി.അബദുള്ള ഹാജി,എ.പി ഷാജിത്ത്, ടി.വി.സുധീർ കുമാർ, സുധീഷ്, വി.കെ.അസീസ് പ്രസംഗിച്ചു.
രാജിത്ത്. പി.എസ്, എം.ഫൈസൽ എന്നിവർ ജാഥ ലീഡർമാരും പി.എം.വിനു കോർഡിനേറ്ററുമായ ജാഥ ഇന്നും നാളെയും മുനിസിപ്പൽ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നാളെ വൈകീട്ട് കൊയിലാണ്ടി വളപ്പിൽ സമാപന സമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്ദുള്ള എന്നിവർ പ്രസംഗിക്കും.