തിരുവനന്തപുരം മെട്രോ പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ

Saturday 08 November 2025 12:35 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ന് ​പു​ത്ത​ൻ​ ​മു​ഖ​ച്ഛാ​യ​ ​ന​ൽ​കു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം. പാ​പ്പ​നം​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച് ​കി​ള്ളി​പ്പാ​ലം,​ ​പാ​ള​യം,​ ​ശ്രീ​കാ​ര്യം,​ ​ക​ഴ​ക്കൂ​ട്ടം,​ ​ടെ​ക്നോ​പാ​ർ​ക്ക്,​ ​കൊ​ച്ചു​വേ​ളി,​ ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​അ​വ​സാ​നി​ക്കു​ന്ന​താ​ണ് ​ആ​ദ്യ​ഘ​ട്ടം.​ ​ത​മ്പാ​നൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ,​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളെ​യും​ ​ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ദൈ​ർ​ഘ്യം​ 31​ ​കി​ലോ​മീ​റ്റ​ർ.​ 27​ ​സ്റ്റേ​ഷ​നു​ക​ൾ. കൊ​ച്ചി​ ​മെ​ട്രോ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ലൈ​ൻ​മെ​ന്റ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അം​ഗീ​ക​രി​ച്ച​തോ​ടെ​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ ​വി​മാ​ന​ത്താ​വ​ളം,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​വ​ണം​ ​അ​ലൈ​ൻ​മെ​ന്റെ​ന്ന് ​കേ​ന്ദ്രം​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഇ​ത് ​പ​രി​ഗ​ണി​ച്ച് ​വി​മാ​ന​ത്താ​വ​ള​ത്തി​നും​ ​കൊ​ച്ചു​വേ​ളി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നും​ ​സ​മീ​പ​ത്തു​ ​കൂ​ടി​യാ​ണ് ​അ​ലൈ​ൻ​മെ​ന്റ് ​നി​ശ്ച​യി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം,​ ​ടെ​ക്നോ​പാ​ർ​ക്ക്,​ ​കാ​ര്യ​വ​ട്ടം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും​ ​ഇ​ന്റ​ർ​ചേ​ഞ്ച്‌​ ​സ്റ്റേ​ഷ​നു​ക​ൾ.​ ​ശ്രീ​കാ​ര്യം,​ ​ഉ​ള്ളൂ​ർ,​ ​പ​ട്ടം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​ണ​ച്ചു​മ​ത​ല​ ​അ​ട​ക്കം​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ലി​ന് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ശ്രീ​കാ​ര്യം​ ​മേ​ൽ​പ്പാ​ല​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​വി​ശ​ദ​ ​പ​ദ്ധ​തി​രേ​ഖ​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡ് ​ത​യ്യാ​റാ​ക്കും.​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​ക​രി​ച്ച് ​കേ​ന്ദ്രാ​നു​മ​തി​ക്കാ​യി​ ​കൈ​മാ​റും.

പരിഗണിച്ചത് ആറ്

അലൈൻമെന്റുകൾ

കൊച്ചി മെട്രോ തയ്യാറാക്കിയ ആറ് അലൈൻമെന്റുകളാണ് പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജൂൺ 11ന് ചേർന്ന യോഗം അനുയോജ്യമായത് തിരഞ്ഞെടുക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. സെപ്തംബർ പത്തിന് സമിതി യോഗം ചേർന്ന് രണ്ട് അലൈൻമെന്റുകൾ തിരഞ്ഞെടുത്തു. നവംബർ നാലിന് ചേർന്ന യോഗത്തിൽ അന്തിമ അലൈൻമെന്റ് നിശ്ചയിച്ചു.