വന്ദേമാതരം @150: ബി.ജെ.പി ആഘോഷപരിപാടികൾക്ക് തുടക്കം
Saturday 08 November 2025 12:53 AM IST
തിരുവനന്തപുരം: വന്ദേമാതരം ഗീതത്തിന്റെ 150ാം വാർഷികാഘോഷങ്ങൾക്ക് സംസ്ഥാനത്ത് ബി.ജെ.പി.യുടെ നേതൃത്വത്തിൽ തുടക്കമായി. സംസ്ഥാന ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, വന്ദേമാതരം@150 ആഘോഷങ്ങളുടെ സംസ്ഥാന കൺവീനർ ആർ. ശ്രീലേഖ, ഡോ. അബ്ദുൾസലാം, ജയരാജ് കൈമൾ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്തവർ ഒരുമിച്ച് വന്ദേമാതര ഗീതം ആലപിച്ചു.